Saturday, May 22, 2010

പഴയ ഇ ഡി പോസ്റ്റ്‌ മാസ്റ്റര്‍ മാര്‍ക്ക് പരിശീലന ക്ലാസ്സ്‌

പഴയ ഇ ഡി സബ് പോസ്റ്റ്‌ മാസ്റ്റര്‍ മാര്‍ക്ക് പരിശീലന ക്ലാസ്സ്‌



മെയ്‌ ഒന്നാം തിയ്യതി മുതല്‍ ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്റര്‍മാരായി മാറിയ നമ്മുടെ ഡിവിനിലെ ഇരുപത് ഇ .ഡി .സബ് പോസ്റ്റ്‌ മാസ്റ്റര്‍ മാര്‍ക്കും വരുന്ന 27-)o തിയ്യതി ( വ്യാഴാഴ്ച ) രാവിലെ പത്തു മണി മുതല്‍ ഒറ്റപ്പാലം ഹെഡ് പോസ്റ്റ്‌ ഓഫീസ് പരിസരത്ത് വെച്ച് ഒരു ട്രെയിനിംഗ് കൊടുക്കുവാന്‍ യുനിയന്‍ തീരുമാനിച്ചിട്ടുണ്ട് . ഇ .ഡി .സബ് ഓഫീസുകള്‍ ബ്രാഞ്ച് ഓഫീസ് ആയി മാറിയപ്പോള്‍ എങ്ങനെ ഇടപാടുകള്‍ നടത്തണം , അവ എങ്ങിനെ അക്കൗണ്ട്‌ ചെയ്യണം , അവ എങ്ങനെ ബ്രാഞ്ച് ഓഫീസ് കണക്കു പുസ്തകത്തിലും മറ്റും രേഖപ്പെടുത്തണം എന്നിവ യിലൊക്കെ പലര്‍ക്കും സംശയം ഉള്ളതായി മനസ്സിലാക്കുന്നു. സംശയം ഉള്ളതുകൊണ്ട് തെറ്റ് വരുത്തുന്നതായും അറിയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ട്രെയിനിംഗ് നടത്താന്‍ സംഘടന തീരുമാനിച്ചിട്ടുള്ളത് .


സ : എന്‍.കെ .മോഹന്‍ ദാസന്‍ , എസ് .പി .എം .തോട്ടക്കര , സ: എം .വിജയന്‍ , മെയില്‍ ഓവര്സീര്‍,ഒറ്റപ്പാലം സബ് ഡിവിഷന്‍ എന്നിവര്‍ ട്രെയിനിങ്ങിനു നേതൃത്വം നല്‍കി സംശയംങ്ങള്‍ക്ക് പരിഹാരം തരും.

എല്ലാ മേല്പറഞ്ഞ ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്റര്‍ മാരും 27-05-2010 -ന്റെ ട്രെയിനിംഗ് ക്ലാസ്സില്‍ പങ്കെടുക്കുക . ജോലി ആയാസകരവും കൃത്യവുമായി നിര്‍വഹിക്കാന്‍ തയ്യാറാവുക . കൃത്യ സമയത്ത് തന്നെ എത്തിച്ചേരുക .


അഭിവാദനംങ്ങലോടെ,


സെക്രട്ടറി


No comments:

Post a Comment