Tuesday, January 3, 2012

മുല്ലപ്പെരിയാര്‍ : ജലനിരപ്പ് താഴ്ത്തില്ല

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം ഉന്നതാധികാര സമിതി തള്ളി. പുതിയ അണക്കെട്ട് പണിയണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. അണക്കെട്ടിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിനാല്‍ ഇതില്‍ ഇടപെടാനാകില്ലെന്ന് സമിതി വ്യക്തമാക്കി. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ 24, 25 തീയതികളില്‍ സമിതി വീണ്ടും യോഗം ചേരും. ഫെബ്രുവരി 28ന് മുന്‍പായി അന്തിമ റിപ്പോര്‍ട്ട് കൈമാറുമെന്ന് സമിതി അധ്യക്ഷന്‍ ജസ്റ്റിസ് എ എസ് ആനന്ദ് അറിയിച്ചു.

No comments:

Post a Comment